സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

‘വായിച്ചു വളരുക’ പ്രശ്നോത്തരി ജൂലൈ 11ന്
ദേശീയ വായനാദിന മാസാചരണത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘വായിച്ചു വളരുക’ പ്രശ്നോത്തരി ജൂലൈ 11ന് രാവിലെ 10 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യും. പി.റ്റി.എ വൈസ് പ്രസിഡന്‍റ് പി.വി തോമസ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എ.സഗീര്‍ മുഖ്യാതിഥിയാകും. ചില്‍ഡ്രന്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ലീന സുഭാഷ് മുഖ്യ പ്രഭാഷണം നടത്തും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, കാന്‍ഫെഡ് ജില്ല പ്രസിഡന്‍റ് എസ്.അമീര്‍ ജാന്‍, പത്തനംതിട്ട ഡി.ഇ.ഒ അമ്പിളി ഭാസ്‌ക്കര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ജോണ്‍ മാത്യു എന്നിവര്‍ പങ്കെടുക്കും. സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും. യു.പി.വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മല്‍സരവും സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

മല്‍സ്യകര്‍ഷക ദിനം ഇന്ന് ജൂലൈ 10ന്
ദേശീയ മല്‍സ്യ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി മാരാമണ്‍ റിട്രീറ്റ് സെന്‍റര്‍ ഹാളില്‍ ജൂലൈ 10 ന് രാവിലെ 10.30 ന് മല്‍സ്യകര്‍ഷക സംഗമവും ആദരിക്കലും ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കും. അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടൈറ്റസ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം തോമസ് ഏബ്രഹാം എന്നിവര്‍ പങ്കെടുക്കും.

ഭക്ഷ്യ കമ്മീഷന്‍ യോഗം ജൂലൈ 10ന് കളക്ടറേറ്റില്‍ നടക്കും
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍റെ ജില്ലാതല അവലോകന യോഗം ജൂലൈ 10 ന് രാവിലെ 11 ന് കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. റേഷന്‍ കട വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം, ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികളിന്മേല്‍ സ്വീകരിച്ച നടപടി, ഉന്നതികളിലെ റേഷന്‍ വിതരണം, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, ഐ.സി.ഡി.എസ് മുഖേന അങ്കണവാടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തുടങ്ങിയവ യോഗത്തില്‍ പരിശോധിക്കും.

ഓണ്‍ലൈന്‍ ലേലം
ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ വേസ്റ്റ് ഓയിലിന്‍റെ ലേലം ജൂലൈ 14 രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ http://www.mstcecommerce.com/ ല്‍ MSTC/TVC/DPC PTA/4/PATHANAMTHITTA/2627/16510 ലേല നമ്പറില്‍ നടക്കും. ഫോണ്‍: 04682 222630.

ഭിന്നശേഷിക്കാര്‍ക്ക് വിവാഹ ധനസഹായപദ്ധതി
ഭിന്നശേഷിക്കാരായ സ്ത്രീ/പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04682 325168.

വാഹനം ആവശ്യമുണ്ട്
ജില്ല സാമൂഹ്യ നീതി ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍, 1000 സി.സിയില്‍ കുറയാത്തത്) കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍. അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് രണ്ട്. ടെന്‍ഡര്‍ ഫോമിനും വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325168, 8281999004.

വിമുക്തഭടന്‍മാരുടെ പ്രത്യേക കര്‍മസേന
ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക കര്‍മസേനയിലേയ്ക്ക് ജില്ലയിലെ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സന്നദ്ധരായ വിമുക്തഭടന്മാര്‍ ജൂലൈ 15 ന് മുമ്പ് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷത്തേക്ക് ഒന്നാം ഘട്ട അപേക്ഷ ഇ ഗ്രാന്‍റ്സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷം പാസായ പരീക്ഷകള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും എം.ആര്‍.എസ് ലും സംസ്ഥാന സിലബസില്‍ പത്താം ക്ലാസ്, പ്ലസ് ടു പഠിച്ചവര്‍ക്ക് മാത്രമായിരിക്കും സ്‌കോളര്‍ഷിപ്പ്. രണ്ടു വര്‍ഷം കാലാവധിയുള്ളതും എ. ഐ.സി.ടി.ഇ /എന്‍.ബി.ഇ ആര്‍ ന്‍റെ അംഗീകാരം ഉള്ളതുമായ റെഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്‌സുകളാകണം. അപേക്ഷയോടൊപ്പം മാര്‍ക്ക് പട്ടികയുടെ പകര്‍പ്പ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ജാതി വിവരങ്ങള്‍ ഇ – ഡിസ്ട്രിക്റ്റ് സംവിധാനം മുഖേന ഓണ്‍ലൈന്‍ ആയി ലഭിക്കും. വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍  0468 2322712.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 17 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബിരുദമാണ് യോഗ്യത. ഫോണ്‍ 9747886517, 9847030932.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
വള്ളിക്കോട് ഗ്രാമപഞ്ചാത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നതിന് ജൂലൈ 21 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖം നടത്തും. യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്ക് /സോഷ്യോളജി/ സൈക്കോളജി/ജെന്‍ഡര്‍ സ്റ്റഡീസ്/വിമന്‍സ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 22-45. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04682 350229.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...