സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല ; വൻ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല. മൂന്നാം ദിനമായ ഇന്നും ശമ്പളം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവിൽ ആവശ്യത്തിന് പണമില്ലാത്തതിന്റെ ഭാ​ഗമായി ശമ്പളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം ഇതോടെ മൂന്നര ലക്ഷം കവിഞ്ഞു. തിങ്കളാഴ്ച എല്ലാവർക്കും ശമ്പളം കിട്ടുമെന്നാണ് സർക്കാരിന്റെ വാ​ഗ്ദാനം. സാങ്കേതിക തടസം മൂലമാണ് ശമ്പളം ലഭിക്കാത്തതെന്ന് ധനമന്ത്രി വാദിക്കുന്നുണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കിയിട്ടില്ല.

എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച ശമ്പളം കിട്ടുമെന്നാണ് നിലവിൽ സർക്കാർ ഉറപ്പുനൽകുന്നതെങ്കിലും അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് മുഴുവൻ ഒറ്റ ദിവസം കൊണ്ട് ശമ്പളം നൽകാൻ കഴിയുമോയെന്നതിൽ സംശയങ്ങളുണ്ട്. ശമ്പളവിതരണം നടത്തിയെന്ന് കാണിക്കാൻ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് (എംപ്ലോയീ ട്രഷറി സേവിം​ഗ്സ് ബാങ്ക്) തുക ക്രെഡിറ്റ് ചെയ്തെങ്കിലും പിൻവലിക്കാൻ കഴിയാത്ത വിധത്തിൽ അക്കൗണ്ട് മരവിപ്പിച്ച അവസ്ഥയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...