Thursday, April 25, 2024 7:15 pm

കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു ; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ അടക്കം ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2019-2020 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് കിഫ്ബി വായ്പകളെ കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങളെ സിഎജി തള്ളിയത്.

സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് കിഎഫ്ബി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്ത് സര്‍ക്കാരിന് കടമെടുക്കാനുള്ള സംവിധാനമല്ല കിഎഫ്ബിയെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കിഎഫ്ബിയുടെത് ആന്യൂറ്റി മാതൃകയിലുള്ള തനത് സാമ്പത്തിക സംവിധാനമാണെന്നും കിഫ്ബി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതിനിടെ കിഫ്ബിക്കെതിരായ സി.എ.ജി പരാമര്‍ശം നിയമസഭ നേരത്തെ തന്നെ തളളിയതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലും വ്യക്തമാക്കി. പുതിയ പരാമര്‍ശത്തില്‍ വീണ്ടും നടപടി വേണമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി, സി.എ.ജി മുന്‍നിലപാട് ആവര്‍ത്തിക്കുന്നത് അസാധാരണമെന്നും പ്രതികരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി സ്​റ്റേ ചെയ്​തു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...

‘ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി ; പാര്‍ട്ടി ക്വട്ടേഷന്‍ ഭയമെന്ന് ശോഭ സുരേന്ദ്രന്‍

0
തിരുവനന്തപുരം : ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി.ജയരാജനെന്ന് വെളിപ്പെടുത്തി ശോഭ...