ക്രൈസ്തവ സമൂഹത്തിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കണം : അലക്സിയോസ് മാർ യൗസേബിയോസ്

For full experience, Download our mobile application:
Get it on Google Play

കുളക്കട : ന്യൂനപക്ഷ വിദ്യാഭ്യാസ സ്ക്കോളർ ഷിപ്പ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നു ക്രൈസ്തവ ന്യൂനപക്ഷത്തിനനുകൂലമായുണ്ടായ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻ വലിക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിൽ പ്രവേശിച്ച കെ സി സി നീതി യാത്രക്ക് കുളക്കടയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തെ വഞ്ചിക്കുന്ന ഭരണാധികാരികൾ കണക്ക് പറയേണ്ടി വരും. ക്രൈസ്തവ വിഭാഗത്തെ എന്നും വോട്ട് ബാങ്കുകളായി മാത്രം കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര ഇന്നലെ വൈകിട്ട് കൊല്ലം ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഏനാത്ത് ജംഗ്ഷനിൽ ഏനാത്ത് മാർത്തോമ പള്ളിയുടെയും, കിഴക്ക് പുറം ബഥേൽ മാർത്തോമ ഇടവകയുടെയും വൈദീക രായ റവ.ജോജി കെ.മാത്യു, റവ. ബിബിൻ സാം തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കളക്കടയിൽ സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. റോയി മാത്യു കോർ എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടി ഡോ: പ്രകാശ് പി തോമസ്, കെ സി സി വൈസ് പ്രസിഡൻ്റ് മേജർ ആശാ ജസ്റ്റിൻ, സിഎസ് ഐ വൈദീക സെക്രട്ടറി റവ.ജോസ്, റവ. ഹെൻട്രി ദാവീദ്, ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, കെ സി സി കൊല്ലം ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ്, എ.ഡാനിയേൽ, ജോസ് പട്ടാഴി തുടങ്ങിയവർ സംസാരിച്ചു. ജനുവരി 29 ന് രാവിലെ തിരുവല്ല മർത്തോമ സഭാ ആസ്ഥാനത്ത് കെ.സി സി പ്രസിഡൻ്റ് റൈറ്റ് റവ: ഡോ: അലക്സിയോസ് മാർ യൗസേബിയോസ് ഫ്ലാഗ് ഓഫ് ചെയ്ത നീതി യാത്ര ഫെബ്രുവരി 9ന് സെക്രട്ടറിയറ്റ് മാർച്ചോടെ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...