ഭാരതാംബ വിഷയത്തിൽ സർക്കാറുമായി ഏറ്റുമുട്ടാനുറച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ സർക്കാറുമായി ഏറ്റുമുട്ടാനുറച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവനിൽ നിന്ന് ഭാരതാംബമാറ്റിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ഗവർണർ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് രാജ് ഭവനിലെ പരിപാടിയിൽ നിന്ന് പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. പിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് ഗവർണറുടെ പരാമർശം. എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം കണ്ടത്. ആർഎസ്എസിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിയെന്ന് പുറത്തിറങ്ങിയശേഷം മന്ത്രി പറഞ്ഞു. ‘മഹാത്മാഗാന്ധിയുടേയോ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയോ ചിത്രമാണെങ്കില്‍ നമുക്ക് മനസിലാക്കാമായിരുന്നു.

ഇത് ആരുടെ ചിത്രമാണ് വെച്ചതെന്ന് പോലും അറിയില്ല. അംഗീകരിക്കാൻ കഴിയാൻ പറ്റാത്ത ചടങ്ങായതിനാൽ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞാണ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത്. എന്നോട് ആലോചിക്കാതെയാണ് പരിപാടി നിശ്ചയിച്ചത്’ എന്ന് മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രത്തിന്റെ മുന്നിലാണ് നിലവിളക്ക് കത്തിച്ചത്. ഞാൻ എത്തുന്നതിന് മുമ്പാണ് ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതും വിളക്ക് കൊളുത്തിയതും. രാജ്ഭവനാണ് ഇത്, സർക്കാറുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ഈ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധിക്കുന്നുവെന്നും ഗവർണറെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...