മലപ്പുറം കലക്ട്രേറ്റിലെ സാമൂഹിക നീതി ഓഫീസിൽ പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കലക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി ഓഫിസിനകത്തെ ശുചിമുറിയിൽ പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരനാണ് ശുചിമുറിക്കകത്ത് ഓടിട്ട മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. ഇതോടെ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യുവറെ വിവരം അറിയിച്ചു. എന്നാൽ സ്‌നേക്ക് റെസ്‌ക്യൂവർ എത്താൻ വൈകിയതോടെ ഓഫിസിലെ ക്ലർക്ക് കെ സി അബുബക്കർ പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി കുപ്പിയിലാക്കി. പിന്നീടെത്തിയ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർക്ക് പാമ്പിൻകുഞ്ഞിനെ കൈമാറി. പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന ഓഫീസിന് ചുറ്റും അടിക്കാട് വളർന്നിട്ടുണ്ട്. ഓഫിസിനോട് ചേർന്ന് മരങ്ങളുമുണ്ട്. നേരത്തെ വേനൽ കാലത്ത് ഓഫിസിൽ പുഴു ശല്യമുണ്ടായിരുന്നു. ഫയലുകളിലടക്കം പുഴുക്കൾ നിറഞ്ഞിരുന്നു. 2025 മാർച്ചിൽ ഓഫിസ് പരിസരത്തു നിന്ന് ആളുകൾക്ക് തെരുവുനായുടെ കടിയുമേറ്റിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...