ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മംഗലപുരം ബിഷപ് പെരേര സ്‌കൂളിലെ ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് സ്കൂൾ അധികൃതർ സർക്കുലർ പുറത്തിറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്. ബുധനാഴ്ച നടക്കുന്ന സ്കൂൾ വാർഷിക ആഘോഷ പരിപാടിയിലാണ് ഗവർണർ പങ്കെടുക്കുന്നത്. സ്കൂളിന്റെ 46-ാമത് വാർഷികാഘോഷമാണ് നടക്കുന്നത്. വൈകുന്നേരം നടക്കുന്ന പരിപാടി ഗവർണർ ഉ​ദ്ഘാടനം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിലാണ് പരാമർശമുള്ളത്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുതെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ്

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ്...

മാറാടിയിൽ വീണ്ടും മണ്ണിടിച്ചിൽ ; പൈനാപ്പിൾ തോട്ടം ഒലിച്ചു പോയി

0
മൂവാറ്റുപുഴ: കനത്ത മഴ തുടരുന്നതിനിടെ മാറാടി കായനാട് പാറമടയിലേക്ക് വീണ്ടും വൻതോതിൽ...

രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവെന്ന്...

കാലടി പാലം അറ്റകുറ്റപ്പണി ഇന്ന് രാത്രി ആരംഭിക്കും ; കർക്ക‌ടക വാവിന് പാലത്തിൽ ഗതാഗത...

0
കാലടി : കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന‌ു രാത്രി ആരംഭിക്കും....