രോഗികൾക്ക് പ്രയോജനം ചെയ്യാതെ കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും ഐ പി യും ക്യാഷ്വലിറ്റിയുമെല്ലാം പേരിൽ മാത്രം ഒതുങ്ങുകയാണ് കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ. കോന്നിയിലെ മലയോര മേഖലക്ക് ആശ്വാസമാകുമെന്ന് കരുതിയിരുന്ന കോന്നി മെഡിക്കൽ കോളേജിൽ പരിമിതികൾ മൂലം ആശുപത്രിക്കുള്ളിൽ നടക്കുന്ന അത്യാഹിത സംഭവങ്ങൾക്ക് പോലും ചികിത്സ നൽകുവാൻ ആശുപത്രി അധികൃതർക്ക് കഴിയുന്നില്ല. അടുത്തിടെ കോന്നിയെ നടുക്കിയ സംഭവം ആയിരുന്നു ഇളകൊള്ളൂരിൽ കാറും കെ എസ് ആർ റ്റി സി ബസും കൂട്ടി ഇടിച്ചുണ്ടായ അപകടം.24 പേർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്.ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകണം എന്ന് തീരുമാനിച്ചെങ്കിലും തൊട്ടടുത്തുള്ള കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ ഇല്ലാതെ വന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആണ് കൊണ്ടുപോയത്.ഇതിന് ശേഷമാണ് ഇതേ ആശുപത്രിക്കുള്ളിൽ തന്നെ മെഡിക്കൽ വിദ്യാർത്ഥി വീണ് ഗുരുതരമായി പരിക്കേറ്റത്.ഈ വിദ്യാർത്ഥിയെയും ചികിത്സക്കായി കൊണ്ടുപോയത് കോട്ടയം മെഡിക്കൽ കോളേജിൽ.കോന്നിയുടെ അഭിമാനായി കോന്നി മെഡിക്കൽ കോളേജ് ഉണ്ടെന്ന് പറയുമ്പോഴും ചികിത്സയുടെ കാര്യത്തിൽ മൂക്കത്ത് വിരൽ വെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.ഇത്തരം അവസ്ഥകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനമാണ് ഉയരുന്നത്.പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ ഘട്ടം ഘട്ടമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും നിയമനങ്ങൾ നടത്തുകയും കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും ആരംഭിക്കുകയും ചെയ്തുവെങ്കിലും ഇപ്പോഴും ആശുപത്രി പൂർണ്ണ സജ്ജമായിട്ടില്ല. ഇതിനിടെ ഓക്സിജൻ പ്ലാന്റ് അടക്കം ഒട്ടേറെ മെഡിക്കൽ ഉപകരണങ്ങളും ആശുപത്രിയിൽ എത്തിച്ചു. ഒടുവിൽ സി റ്റി സ്കാൻ സ്ഥാപിച്ച് ട്രയൽ റൺ നടത്തി. എന്നാൽ റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ സി റ്റി സ്കാൻ പ്രവർത്തനവും ഇല്ല. ഓപ്പറേഷൻ തീയേറ്ററും ഐ സി യു വും പ്രവർത്തനം ഇല്ലാത്തതിനാൽ അപകടത്തിൽ പെട്ട് എത്തിക്കുന്നവരെ പരിചരിക്കുവാനും സംവിധാനം ഇല്ല. സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഹോസ്റ്റലുകളുടെയും ക്വാർട്ടേഴ്സുകളുടെയും പണികൾ പുരോഗമിക്കുന്നുണ്ട്. ഹോസ്റ്റൽ പൂർത്തിയായെങ്കിൽ മാത്രമേ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടുകയുള്ളു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്നും ആവശ്യമുയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...