ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിൽ കുട്ടികൾക്ക് ഇളവ് നൽകാൻ സർക്കാർ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിൽ കുട്ടികൾക്ക് ഇളവ് നൽകാൻ സർക്കാർ നീക്കം. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോള്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇളവ് തേടുന്നതുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കും വരെ സംസ്ഥാനത്തിൽ ഇളവ് നൽകാനുള്ള സാധ്യത നോക്കുമെന്നും മന്ത്രി പറഞ്ഞു.

എ.ഐ കാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഇടാക്കുമെന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ ഒരു മാസം ബോധവത്ക്കരണത്തിനായി സമയം നൽകിയിരുന്നു. ഇതിന് ശേഷമാണ് 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ ഇരുചക്ര വാഹനത്തിൽ രണ്ടാള്‍ക്കൊപ്പം കൊണ്ടുപോകാൻ കേന്ദ്ര സർക്കാരിനോട് അനുതി തേടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...