ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാതെ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാതെ സര്‍ക്കാര്‍. 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീര്‍ഘദൂര ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകള്‍.2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററില്‍ താഴെ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. മോട്ടാര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സര്‍ക്കാര്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.

പെര്‍മിറ്റ് പുതുക്കി കിട്ടാത്തത് കാരണം പല സ്വകാര്യ ബസുകളും ഓടാന്‍ കഴിയാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇത് ജീവനക്കാര്‍ക്ക് വലിയതോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി പെര്‍മിറ്റ് നല്‍കണമെന്നും ഇല്ലെങ്കില്‍ 140 കിലോമീറ്ററില്‍ താഴെയുള്ള ബസുകള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ ബസുകളും പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...