ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കി കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കി കൊന്നു. കലൂരുള്ള ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുമ്പോഴാണ് പിഞ്ചു കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകന്‍ കൊലപ്പെടുത്തിയത് എന്നു പോലീസ് പറയുന്നു. കുട്ടിയുടെ മുത്തശ്ശിക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നറിയുന്നതിന് പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതി പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണു ജോലി. കുഞ്ഞിനെ നോക്കാന്‍ മുത്തശ്ശിയെയാണ് ഏല്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി ഇവര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നു സംശയം ഉയര്‍ന്നതോടെ പോലീസ് മുത്തശ്ശിയെയും ജോണ്‍ ബിനോയിയെയും ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ ഇയാള്‍ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...