ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് – സംശയങ്ങളും മറുപടികളും : കൈപ്പുസ്തകം ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിതചട്ടം പാലിച്ചു നടത്തുന്നതിന്റെ ഭാഗമായി ‘ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് – സംശയങ്ങളും മറുപടികളും’ എന്ന കൈപ്പുസ്തകം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രം ഉപയോഗിക്കാനും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലെയും പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമായി ഹരിതചട്ട പാലനത്തെക്കുറിച്ച് പ്രത്യേക പരിശീലന ക്ലാസുകളും നൽകി. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഹരിതചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും കൈപ്പുസ്തകങ്ങൾ വിതരണം ചെയ്തു.

പ്രചാരണ സാമഗ്രികൾ തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഫ്ലെക്സ് പ്രിന്റേഴ്സിനും ഹരിതചട്ട നിർദ്ദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണം കൂടി ഉറപ്പാക്കി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു പുതിയ അധ്യായമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ ഐ.എ.എസ് സന്ദേശത്തിൽ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) ഉറപ്പാക്കുമെന്നും ശുചിത്വ മിഷൻ അറിയിച്ചു. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവർ പ്ലാസ്റ്റിക് കുപ്പികളും മറ്റ് നിരോധിത വസ്‌തുക്കളും ഒഴിവാക്കി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...