പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവനെന്ന് ജി.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവനെന്നും യോഗ്യരെ തഴഞ്ഞാണ് കയറിക്കൂടിയതെന്നും സുധാകരന്‍ പറഞ്ഞു. ‘ഇരുതല മൂര്‍ച്ചയുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴ. ഇവിടെ തെരഞ്ഞെടുപ്പ് ഫലമെന്നത് തിരിഞ്ഞും മറിഞ്ഞുമിരിക്കും. വിഎസിനെയും സദാശിവനെയും ജയിപ്പിച്ചതും തോല്‍പ്പിച്ചതും ഇവിടെ വെച്ചാണ്. എന്നെയും ഒരിക്കല്‍ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായിട്ട് ആര്‍ക്കും ജയമുറപ്പിക്കാന്‍ കഴിയുന്ന സീറ്റൊന്നുമല്ല. എന്നിട്ടും തന്റെ തോളില്‍ കയറാനാണ് എല്ലാവരുടേയും ശ്രമം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എവിടെയും പിഴച്ചിട്ടില്ലെന്ന് തന്നെയാണ് ആവര്‍ത്തിച്ച് പറയാനുള്ളത്. പാര്‍ട്ടിക്കകത്തെ കൊള്ളരുതായ്മക്കെല്ലാം പാര്‍ട്ടിയാണോ ഉത്തരവാദി ? നയിക്കുന്നവരാണ് ഓരോ കാലത്തും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുക്കേണ്ടത്’. സുധാകരന്‍ വ്യക്തമാക്കി.

വിജയരാഘവന്റെ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ മുന്‍പ് പരാജയരാഘവനെന്ന് പേരിട്ടതല്ലേയെന്നായിരുന്നു സുധാകരന്റെ മറുപടി. ‘വിജയരാഘവന്റെ മറുപടികളൊന്നും കേള്‍ക്കേണ്ടതില്ല. അയാള്‍ എവിടെയെങ്കിലും വന്ന് എന്തേലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അവിടെ പാര്‍ട്ടി തോറ്റിരിക്കും. ചരിത്രബോധമില്ലാതെയാണ് ഓരോ കാര്യങ്ങളും അദ്ദേഹം വിളിച്ചുപറയുന്നത്. പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ പോലും കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍. വായടക്കാന്‍ പറയണം അയാളോട്. യോഗ്യതയുള്ളവരെ ഇടിച്ചുതാഴ്ത്തിയാണ് അയാള്‍ അവിടെവരെ എത്തിച്ചേര്‍ന്നത്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.’ സുധാകരന്‍ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...