ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ; പ്രതിസന്ധിയിലായി മലയാളി പ്രവാസികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷപശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് കേരളത്തിലേക്കടക്കമുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മലയാളികളായ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. വിസിറ്റിങ് വിസയിൽ കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയവരിൽ പലരും സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി പ്രവാസികൾ പറഞ്ഞു. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇ.യിൽ ആദ്യദിന പിഴ 250 ദിർഹ(6308 രൂപ)മാണ്. പിന്നീടുള്ള ഓരോദിവസത്തിനും 50 ദിർഹവും (1262 രൂപ) അടയ്ക്കണം. എക്സിറ്റ് ഫീ 69 ദിർഹം (1716 രൂപ) വേറെയും. ‘‘വിസിറ്റിങ് വിസയിൽ ഭാര്യയെയും രണ്ടു കുട്ടികളെയും കൊണ്ടുവന്നതാണ്.

ഒരുദിവസം അധികം തങ്ങേണ്ടിവന്നതിന് ചെലവായത് 28,000 രൂപയിലധികമാണ്. അതിനുശേഷമാണ് ഡൽഹിയിലേക്ക് ടിക്കറ്റ് ലഭിച്ചത്. കണ്ണൂരിലേക്ക് വിമാനടിക്കറ്റിന് വൻതുകയായതിനാൽ മൂന്നുദിവസം ഡൽഹിയിലെ ഹോട്ടലിൽ തങ്ങി ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് കണ്ണൂർ സ്വദേശി സാബിർ പറഞ്ഞു. പശ്ചിമേഷ്യാസംഘർഷം തുടങ്ങിയശേഷം ഇന്ത്യൻ വിമാനക്കമ്പനികൾ ഇതുവരെ പതിനായിരത്തോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ പകുതിയും ഗൾഫ് മേഖലയിൽനിന്നാണ്. യുദ്ധത്തിനുമുൻപ്‌ ദിനംപ്രതിയുണ്ടായിരുന്ന 300-350 സർവീസിപ്പോൾ 80-90 ആയി കുറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...