യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാൽ പറ‍ഞ്ഞു. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്‍റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. സിപിഎമ്മിന്‍റെ സാധാരണ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോൾ അറിയാം.

പോളിംഗ് ശതമാനം നോക്കുമ്പോൾ നൂറിനടുത്ത് സീറ്റ് യുഡിഎഫ് വിജയിക്കും. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണ്. എല്ലാ ജില്ലകളിലെയും പ്രചരണത്തിൽ ആ പ്രതീതി ഉണ്ടായിരുന്നു. ഞങ്ങളുടെ വിശ്വാസം കവച്ച് വെക്കുന്ന പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടായി. പതിവ് രീതി വിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച ആവേശം യുഡിഎഫിന് ഗുണം ചെയ്യും. സിപിഎം- ബിജെപി ഡീൽ നടത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കഴിയില്ല. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഎമ്മും മനസ്സിലാക്കും. ചിറ്റൂരിൽ ബിജെപി സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...