ഗുരുവായൂര്‍ : കൊച്ചു കുട്ടികളുടെ അമ്പാടിയായ ഗുരുവായൂരില്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം. ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവ പതിവുപോലെ നടക്കും. സഹസ്രകലശചടങ്ങുകള്‍ 27ന് തുടങ്ങും. മാര്‍ച്ച് അഞ്ചിനാണ് സഹസ്രകലശാഭിഷേകം. ആറിന് ഉത്സവം കൊടിയേറും.15ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 15 വരെ കൊച്ചു കുട്ടികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഇല്ല
RECENT NEWS
Advertisment