തലവേദനയായി നിരോധിച്ച നോട്ടുകള്‍ ; എന്ത് ചെയ്യണം എന്നറിയാതെ ഗുരുവായൂര്‍ ദേവസ്വം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന് തലവേദനയായി നിരോധിച്ച നോട്ടുകള്‍. ഭണ്ഡാരത്തില്‍ ലഭിച്ച നിരോധിച്ച നോട്ടുകള്‍ എന്ത് ചെയ്യണം എന്നറിയാതെ വലയുകയാണ് അധികൃതര്‍. നോട്ട് നിരോധിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 1000 രൂപയുടെ 36 നോട്ടുകളും 500 രൂപയുടെ 57 നോട്ടുകളും അടക്കം 64,000രൂപയുടെ നിരോധിത നോട്ടുകളാണ് ഗുരുവായൂരില്‍ ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചത്. കോടിക്കണക്കിനു രൂപയുടെ നിരോധിച്ച നോട്ടുകളാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതര്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.

പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 100 രൂപയുടെ ഒരു നോട്ടും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് ആയി 5,51,64,436 രൂപ ലഭിച്ചു. ഇതിനു പുറമെ 4.135.600( 4കിലോ, 135-ഗ്രാം, 600-മില്ലിഗ്രാം) സ്വര്‍ണ്ണവും 11.260 കിലോഗ്രാം വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...