ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായും കൗണ്ടര്‍ സംവിധാനം വഴിയുമാണ് ബുക്കിംഗിന് അവസരം. വെള്ളിയാഴ്ച മുതലാണ് വിവാഹങ്ങള്‍ നടത്താന്‍ അനുവദിക്കുക. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12.30വരെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. ദിവസം 40 വിവാഹങ്ങളാകും ഉണ്ടാവുക. വധൂവരന്‍മാര്‍, കുടുംബാംഗങ്ങള്‍, ഫോട്ടോ – വീഡിയോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ പന്ത്രണ്ടില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിംഗ് നാളെ മുതല്‍ ; ദിവസം 40 വിവാഹങ്ങള്‍
RECENT NEWS
Advertisment



























