തിരുവനന്തപുരത്ത് വീണ്ടും പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. പേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് 64 പേരാണ് രോഗികളായത് . ഇതില്‍ 60പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗം പകര്‍ന്നത്.

രോഗബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന് വിലയിരുത്തല്‍.  ഒരാളില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക്‌ രോഗബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പര്‍ സ്‌പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഈമേഖലയില്‍ നിലനില്‍ക്കുന്നതെന്ന്  അധികൃതര്‍ വ്യക്തമാക്കി.

പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മറ്റന്നാള്‍ വീടുകളിലടക്കം അണുനശീകരണം നടത്തും. കടലിലും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക്‌ പോകാന്‍ അനുവദിക്കില്ല. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പരിശോധന തീവ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ്‌ കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . അതിവേഗം രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക്‌ രോഗ ബാധ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് സമ്പര്‍ക്കം വഴി കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയായി മാറുകയാണ്. ഇന്ന് മാത്രം 90 പേര്‍ക്കാണ് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാജനകമാണെന്നും വിലയിരുത്തലുകളുണ്ട്. തിരുവനന്തപുരത്ത് മാത്രം 60പേര്‍ക്കാണ് സമ്പര്‍ക്കം വഴിരോഗം സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...