Saturday, May 18, 2024 10:55 pm

നടിയെ ആക്രമിച്ച കേസ് ; ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്. കേസില്‍ സായി ശങ്കറിന്റെ മൊഴി നിര്‍ണ്ണായകമാണ്. ഇയാളെ മാപ്പ് സാക്ഷിയാക്കുന്നതിനായി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച്‌ സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യ തെളിവുകളില്‍ ഒന്നായ ദിലീപിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ സായി ശങ്കറാണ് നശിപ്പിച്ചത്.

എന്നാല്‍ അഭിഭാഷകന്റേയും നടന്റേയും നിര്‍ദ്ദേശ പ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും തനിക്ക് ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നുവെന്നാണ് സായി ശങ്കര്‍ മൊഴി നല്‍കിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ നടപടി തുടങ്ങി. കേസിലെ പ്രധാന സാക്ഷിയായ സാഗര്‍ അടക്കമുള്ളവരുടെയാണ് ഇപ്പോള്‍ മൊഴിയെടുക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരുടേയും മൊഴി രേഖപ്പെടുത്തും. വരും ദിവസങ്ങളില്‍ ഇതിനായി നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബ്ദുൽ റഹീമിന്‍റെ മോചനം ; പണം കൈമാറുക സർട്ടിഫൈഡ് ചെക്കായി

0
റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും...

വർക്കിം​ഗ് കമ്മറ്റിയാണ് പ്രധാനം ; സുപ്രഭാതം ​ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിൽ സാദിഖലി ശിഹാബ്...

0
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുക്കാത്തതിൽ...

കാസർകോട് നഗരമധ്യത്തിലെ ട്രാൻസ്‌ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു

0
കാസർകോട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാൻസ്‌ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. നയാ...

അതിതീവ്ര മഴ ; മലയോരമേഖലയിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം – മുഖ്യമന്ത്രിയുടെ ജാഗ്രതാനിര്‍ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്...