സഹായിച്ചവരെ പിന്തുണയ്ക്കും… തൃക്കാക്കരയില്‍ ഇടതിന്റെ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യം കയ്യാലപ്പുറത്തെ തേങ്ങ

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര: സഹായിച്ചവരെ പിന്തുണയ്ക്കും… തൃക്കാക്കരയില്‍ ഇടതിന്റെ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യം പാളുന്നു.  ഇടത് സ്ഥാനാ‌ര്‍ത്ഥി ‌ഡോ.ജോ ജോസഫിന് പിന്തുണയുണ്ടെന്ന് പറയാനാകില്ലെന്ന് അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി. അതിരൂപതയെ സഹായിച്ചവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ജോ ജോസഫിന്റെ പേര് ആരെങ്കിലും നിര്‍ദ്ദേശിച്ചു എന്നതിനാല്‍ സഭയുടെ പിന്തുണയുണ്ടെന്ന് പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ട ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ ജോ ജോസഫിന് വേണ്ടി സഭയില്‍ ചര്‍ച്ച നടന്നോ എന്നറിയില്ലെന്നും വ്യക്തമാക്കി.

സഹായിച്ചവര്‍ക്ക് മാത്രമാണ് സഭയുടെ പിന്തുണ. ഗാഡ്‌ഗില്‍ കമ്മി‌റ്റി റിപ്പോര്‍ട്ടില്‍ പി.ടി തോമസുമായി കത്തോലിക്ക സഭ അകല്‍ച്ചയിലായതിനെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇടത് മുന്നണി നടത്തുന്ന ശ്രമത്തെയാണ് സഭയില്‍ ഒരുവിഭാഗം തള‌ളിക്കളഞ്ഞിരിക്കുന്നത്. അതേസമയം ജോലി സമയത്തായതിനാലാണ് വാ‌ര്‍ത്താസമ്മേളനത്തില്‍ വൈദിക‌ര്‍ക്കൊപ്പം എത്തിയതെന്നും തൃക്കാക്കരയില്‍ ഇടത് ജയമുറപ്പാണെന്നുമാണ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് പ്രതികരിച്ചത്. വിവാദം വെറുതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...