കരുത്തുള്ള മുടിയ്ക്കായി പേരയില കൊണ്ടുള്ള ഹെയർ പാക്കുകൾ

For full experience, Download our mobile application:
Get it on Google Play

ആരോ​ഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും സ്വന്തമാക്കണമെങ്കിൽ പേരയില കൊണ്ടുള്ള ഹെയർ മാസ്കുകൾ പതിവാക്കുക. പോഷകങ്ങളാൽ സമൃദ്ധമാണ് പേരയില. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ അകറ്റി മുടി കരുത്തോടെ വളരാൻ സഹായിക്കും. പേരയിലയിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ സി ശിരോചർമത്തിലെ ഫോളിക്കിളിനെ പരിപോഷിപ്പിക്കുകയും മുടി പെട്ടെന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു.

പേരയിൽ അടങ്ങിയ ആന്റിഓക്സിഡന്റ് ഘടകങ്ങൾ താരൻ അകറ്റുന്നതിനും അണുബാധയുണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. പേരയിലെ വെെറ്റമിൻ ബി കോംപ്ലക്സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും. ഒരു പിടി പേരയില അരച്ചെടുത്തതിൽ മൂന്ന് വലിയ സ്പൂൺ തെെര് ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോ​ഗിച്ച് കഴുകി കളയുക. ഈ പാക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോ​ഗിക്കാം. പത്ത് പേരയില അരച്ചെടുത്ത് അതിലേക്ക് കറ്റാർവാഴ ജെലും കൂടി മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. ഒരു കെെ നിറയെ പേരയില നാലോ അഞ്ചോ തുളസിയില, ഒരു പിടി ആര്യവേപ്പില എന്നിവ അരച്ച് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാൻ മികച്ചൊരു പാക്കാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...