ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരും 18ന് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അറിയിച്ചു. മക്കയിലും മദീനയിലും മികച്ച സേവനം തീര്‍ഥാടകര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. 1,75,025 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 1,22,518 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 52,507 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഏപ്രില്‍ 18-നു ആരംഭിക്കും.

ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള ആദ്യ സംഘം ഏപ്രില്‍ 18-നു തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എ അസീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകളില്‍ 10,000 ത്തോളം തീര്‍ഥാടകര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നത്. ഇത്തവണ അര ലക്ഷത്തിലധികം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഉണ്ടാകുമെന്നും ഇവര്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും എം. എ അസീസ് പറഞ്ഞു.

മക്കയിലും, മദീനയിലും, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ഥാടകടര്‍ക്ക് കുറ്റമറ്റ സേവനം നല്‍കണം എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സര്‍വീസ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...