മല്ലപ്പള്ളിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു ; നാട്ടുകാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. പ്രദേശത്ത് പകലും രാത്രിയിലും വൈദ്യുതി ലഭിക്കാതെ നാട്ടുകാരും വ്യാപാരികളും ബുദ്ധിമുട്ടിലാണ്. മല്ലപ്പള്ളി, കൊട്ടാങ്ങല്‍, ആനിക്കാട്, കുന്നന്താനം, കവിയൂര്‍, കല്ലൂപ്പാറ, പുറമറ്റം, എഴുമറ്റൂര്‍, കൊറ്റനാട് എന്നീ പ്രദേശങ്ങളിലാണ് പതിവായി വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന്‌ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വൈദ്യുതി മുടങ്ങുന്നത്. പകല്‍ സമയങ്ങളിലുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളെയുള്‍പ്പെടെ ബാധിക്കുന്നുണ്ട്. ത്രി ഫെയ്‌സ് ലൈനുകള്‍ ഉള്ള പ്രദേശങ്ങളില്‍ രണ്ട് ലൈനുകളില്‍ വൈദ്യുതിയുണ്ടെങ്കില്‍ ഒരു ലൈനില്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. കാരണം അന്വേഷിച്ച് സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ കൃത്യമായ മറുപടിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല. പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. കെ.എസ്.ഇ.ബി അധികാരികളുടെ ഈ അനാസ്ഥക്ക് എതിരെ കടുത്ത പ്രതിഷേധത്തിലാണ് ഉപഭോക്താക്കള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...