ബിന്ദു അമ്മിണിക്കെതിരെ നിരന്തരമായി നടക്കുന്ന ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നത് പിണറായി സര്‍ക്കാര്‍ : ഹമീദ് വാണിയമ്പലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിന്ദു അമ്മിണിക്കെതിരെ നിരന്തരമായി നടക്കുന്ന ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നത് പിണറായി സര്‍ക്കാരാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് വഴി ലഭ്യമായ അവകാശം വിനിയോഗിച്ചു എന്നതാണ് ബിന്ദു അമ്മിണിയെ വേട്ടയാടാന്‍ അവര്‍ ചമയ്ക്കുന്ന ന്യായം. യഥാര്‍ത്ഥത്തില്‍ ബിന്ദു അമ്മിണി എന്ന ദലിത് ആക്ടിവിസ്റ്റിനെതിരെ നടക്കുന്നത് ആര്‍.എസ്.എസിന്റെ വംശീയ വേട്ടയാണ്.

നവോത്ഥാനത്തിന്റെ അപ്പോസ്തലന്‍മാര്‍ എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ ആക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല പരോക്ഷമായി അക്രമികള്‍ക്ക് പിന്തുണ നല്‍കുകയുമാണ്. സംഘ്പരിവാറും പിണറായി സര്‍ക്കാരും തമ്മില്‍ നടക്കുന്ന ഡീലുകളുടെ ഭാഗമാണ് ഈ പിന്തുണ. ബിന്ദു അമ്മിണിയെപ്പോലെ പൊതു രംഗത്ത് ഇടപെടുന്നവര്‍ക്ക് സ്വതന്ത്രമായ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശത്തെ തീര്‍ച്ചയായും അംഗീകരിക്കുകയും അതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും വേണം. കേരളത്തിലെ ജനാധിപത്യ വിശ്വാസികളും പൗരബോധമുള്ളവരും ഒത്തു ചേര്‍ന്ന് ബിന്ദു അമ്മിണിക്കെതിരെ നടക്കുന്ന വംശീയ വേട്ടയ്ക്കെതിരെ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....