ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ് ; ഹാന്‍ഡ് ബോള്‍ സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലാ ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ചുള്ള ഹാന്‍ഡ് ബോള്‍ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. കുമാരമംഗലം എം.കെ.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചേര്‍ന്ന യോഗം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍.കെ.ദാസ് രക്ഷാധികാരിയും കുമാരമംഗലം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷെമീന നാസര്‍ ചെയര്‍മാനും അന്‍വര്‍ ഹുസൈന്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

മത്സരങ്ങള്‍ ജനുവരി 16 ന് കുമാരമംഗലം എം.കെ.എന്‍.എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടത്തുവാന്‍ യോഗം തീരുമാനിച്ചു. ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് അദ്ധ്യക്ഷനായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജി ചെമ്പകശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും നിരീക്ഷകനുമായ കെ. ശശിധരന്‍, കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് കൗണ്‍സില്‍ അംഗം റഫീക് പള്ളത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...