Saturday, April 20, 2024 3:21 pm

അര്‍ധരാത്രി സ്വന്തം വീട്ടുമുറ്റത്ത് കാറ് നിര്‍ത്തി പുറത്ത് നിന്ന യുവാവിനെ എസ്‌.ഐ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പുന്നയൂര്‍ക്കുളം : അര്‍ധരാത്രി സ്വന്തം വീട്ടുമുറ്റത്ത് കാറ് നിര്‍ത്തി പുറത്ത് നിന്ന യുവാവിനെ വടക്കേക്കാട് എസ്‌.ഐ മര്‍ദ്ദിച്ചു. ചെറായി കെട്ടുങ്ങല്‍ സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ദൂരയാത്ര കഴിഞ്ഞ് കാര്‍ വീട്ടിലേക്ക് കയറ്റിയിട്ട് ഗേറ്റിനരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഇതുവഴി എത്തിയ പോലീസ് പെട്രോളിങ് സംഘം ചോദ്യം ചെയ്യുകയായിരുന്നു.

Lok Sabha Elections 2024 - Kerala

സ്വന്തം വീടാണെന്നും ഗേറ്റ് അടക്കുകയായിരുന്നുവെന്നു പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. ഇപ്പോള്‍ വന്നതാണെന്നു ഉറപ്പാക്കാന്‍ വണ്ടിക്ക് ചൂട് ഉണ്ടോ എന്നു പരിശോധിക്കണമെന്നും വണ്ടിയുടെ അകത്ത് എന്തെങ്കിലും ഉണ്ടോ എന്നു നോക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ശബ്ദം കേട്ട് പുറത്തുവന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരോടും അസഭ്യവാക്കുകളോടെ പോലീസ് മുറയിലായിരുന്നു ചോദ്യങ്ങള്‍.

ഇതിനിടെ വണ്ടി പരിശോധിക്കുന്നില്ലേ എന്നു ചോദിച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ എസ്‌.ഐ. സന്തോഷ് യുവാവിന്റെ ചെവിയില്‍ അടിക്കുകയായിരുന്നു. പോടാ എന്നു പറഞ്ഞ് കഴുത്തിനു തള്ളി പോലീസുകാര്‍ സ്ഥലം വിട്ടു. എസ്‌.ഐക്ക് പുറമെ ഡ്രൈവറും ദ്രുതകര്‍മ്മ സേന അംഗവുമാണ് ഉണ്ടായിരുന്നതെന്ന് ഇവര്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് കൊച്ചന്നൂരില്‍ വയോധികനെ മര്‍ദ്ദിച്ച കേസില്‍ ഇതേ എസ്‌.ഐക്കെതിരെ അന്വേഷണം നിലവിലുണ്ട്. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചുവെന്നത് വാസ്തവമല്ലെന്നും വീടിനു പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമാണ് എസ്‌.ഐയുടെ പ്രതികരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമാണം പൂര്‍ത്തീകരണത്തിലേക്ക്‌

0
റാന്നി : എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമാണം...

മോദി സർക്കാർ ഭരിക്കുമ്പോൾ ജമ്മു കശ്മീരിൽ കല്ലെറിയാൻ ആരും ധൈര്യപ്പെടില്ല : അമിത് ഷാ

0
രാജസ്ഥാൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370...

അരവിന്ദ് കേജ്രിവാളിനെ മന്ദഗതിയിലുള്ള മരണത്തിലേക്ക് തള്ളിവിടുന്നതായി ആം ആദ്മി പാർട്ടി

0
ന്യൂഡൽഹി : തിഹാർ ജയിലിൽ അരവിന്ദ് കെജ്രിവാളിനെ മന്ദഗതിയിലുള്ള മരണത്തിലേക്ക് തള്ളിവിടുകയാണെന്ന്...

അവശ്യ സേവന വിഭാഗക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം

0
തിരുവനന്തപുരം : 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20-തിരുവനന്തപുരം ലോക്...