പുറത്ത് പശുവളർത്തൽ ; അകത്ത് ഹാന്‍സ് നിർമ്മാണം : കോട്ടയത്ത് ഫാം ഹൗസിന്റെ മറവിൽ നടത്തിയത് വൻ ലഹരി കച്ചവടം

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: കോട്ടയത്തെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അധികൃതര്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നങ്ങളും. ഇതിനാെപ്പം പുകയില പൊടിക്കുന്നതിനും പായ്ക്കുചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ആയിരക്കണക്കിന് കവറുകളും പിടികൂടിയിട്ടുണ്ട്. കുറവിലങ്ങാട് കാളിയാര്‍ത്തോടത്തുനിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന പുകയില ഉത്പന്നങ്ങളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെങ്കിലും പശുവളര്‍ത്തല്‍ കേന്ദ്രം വാടകയ്ക്ക് എടുത്ത അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം ചുക്കനായില്‍ ജഗന്‍ ജോസ് (30), കുമ്മനത്ത് വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. ഇവര്‍ മറ്റുചില കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.

ഒരുവര്‍ഷം മുമ്പ് വാടകയ്ക്ക് എടുത്ത ഫാമില്‍ പശു, ആട്, നായ എന്നിവയെ പേരിനുവേണ്ടി വളര്‍ത്തിയിരുന്നു. ഇത് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പോലീസ് പറയുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഫാം കേന്ദ്രീകരിച്ച്‌ പുകയിലെ ഉത്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായെന്നാണ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...