കോഴിക്കോട്: യു.പിയിൽ അധ്യാപിക ഹിന്ദു വിദ്യാർത്ഥികളെക്കൊണ്ട് മുസ്ലിം സഹപാഠിയെ അടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. വിശാല പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ മുസഫർനഗറിലെ സ്കൂളിനു മുന്നിൽ ഒത്തുകൂടണമെന്ന് നടൻ ആവശ്യപ്പെട്ടു. ചന്ദ്രയാൻ 3ന്റെ അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നും ഹരീഷ് വിമർശിച്ചു. ‘ഇൻഡ്യ’ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസഫർനഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലേ ഒത്തുചേരേണ്ടേത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. മറിച്ച് മനസ്സിൽ പുഴുക്കുത്തുകളില്ലാത്ത വരുംതലമുറയുടെ യഥാർത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ്. ആ സ്കൂളിന്റെ മുന്നിൽനിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെവിളിക്കൂ. വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ. കേന്ദ്ര സർക്കാറേ, 685 കോടിയുടെ ചന്ദ്രയാൻ-3 എന്ന അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നു മറക്കരുത്-ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033