തദ്ദേശീയ തൊഴിൽ സംവരണം നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രാദേശിക വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയ തൊഴിൽ സംവരണം നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന സർക്കാർ. തൊഴിൽ സംവരണം അടുത്ത ജനുവരി 15 മുതൽ നടപ്പിലാക്കും. മലയാളികളടക്കമുള്ള നിരവധി പേർക്ക് ഇതോടെ തൊഴിൽ നഷ്ടമാകും. ഹരിയാന സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ 75 ശതമാനം തൊഴിലും ഹരിയാന സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നത് ആണ് പുതിയ നിയമം. ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെൻറ് ഓഫ് ലോക്കൽ കാൻഡിഡേറ്റ് നിയമം നടപ്പിലാക്കുമ്പോൾ നഷ്ടപ്പെടാൻ പോകുന്നത് മലയാളികൾ അടക്കമുള്ള നിരവധി പേരുടെ തൊഴിൽ ആയിരിക്കും.

ഡൽഹിയുടെ അതിർത്തി സംസ്ഥാനമായ ഹരിയാനയിലെ ഗുരുഗ്രാം ഫരീദാബാദ് പഞ്ച്കുള പാനിപ്പത്ത് നഗരങ്ങൾ ഇന്ത്യയിലെ പ്രധാന വ്യവസായ സാമ്പത്തിക മേഖലകൾ ആണ്. നിരവധി ഐടി വാഹന ഇലക്ട്രോണിക് കമ്പനികളുടെ ഹെഡ്ക്വാർട്ടേഴ്സ്സുകൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഇവിടങ്ങളിൽ സ്വദേശി സംവരണം നടപ്പിലാക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും.

സ്വകാര്യ മേഖലയിലെ അടിസ്ഥാന മാസശമ്പളം 50,000 രൂപയായി നിജപ്പെടുത്തി കൊണ്ടാണ് സർക്കാർ ശനിയാഴ്ച വിജ്ഞാപനമിറക്കിയത്. സ്വകാര്യകമ്പനികൾ സൊസൈറ്റികൾ ട്രസ്റ്റുകൾ ലിമിറ്റഡ് പങ്കാളിത്ത കമ്പനികൾ തുടങ്ങിയവ നിയമം നടപ്പിലാക്കാൻ നിർബന്ധിതരാകും. 2020 നവംബറിൽ ഹരിയാന മന്ത്രിസഭ പാസാക്കിയ നിയമം നടപ്പിലാക്കാൻ വൈകിയത് കൊവിഡ് മഹാമാരി മൂലമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി; നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...