പശുമോഷണം ആരോപിച്ച്‌ ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ത്രിപുര : പശുമോഷണം ആരോപിച്ച്‌ ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു. ബംഗാള്‍ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനെത്തിയ മൂവര്‍ സംഘത്തില്‍പ്പെട്ടയാളാന്നെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ ത്രിപുര പോലിസ് അന്വേഷണം ആരംഭിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബംഗ്ലാദേശില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ എത്തിയതാണ് ഇയാളെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്.

വെള്ളിയാഴ്ച രാത്രി ത്രിപുരയിലെ ലിറ്റന്‍ പോള്‍ പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മോഷണത്തിനായി 3 പേര് ഒരു വീട്ടില്‍ കയറിയിരുന്നെന്നും പ്രദേശ വാസികള്‍ ആരോപിച്ചു. മോഷണ ശ്രമത്തിനിടെ അയല്‍വാസിയുടെ സഹായത്തോടെ ഗൃഹനാഥന്‍ ഇവരെ പിടികൂടുകയായിരുന്നു. എന്നാല്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. കൈയില്‍ കിട്ടിയയാളെ പ്രദേശവാസികള്‍ ചേര്‍ന്ന് ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...