മോൻസൻ കേസ് : പോലീസ് കൂട്ട് നിന്നതുകൊണ്ടാണ് തട്ടിപ്പ് വളർന്നതെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ പോലീസുക്കാരും ഉള്‍പ്പെട്ടിട്ടില്ലെയെന്ന് ഹൈക്കോടതി. മോന്‍സന്റെ അനധികൃത ഇടപാടുകള്‍ക്ക് പോലീസുകാര്‍ കൂട്ടു നിന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ തട്ടിപ്പുകള്‍ ഈ വിധം വളര്‍ന്നതെന്ന് കോടതി ചോദിച്ചു. കേസില്‍ ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്യാനിടയായ കാരണം എന്താണെന്നും കോടതി ചോദിച്ചു. മോന്‍സനുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു എന്നതാണ് കുറ്റം എന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താന്‍ ആയില്ല.

സാമ്പത്തിക തട്ടിപ്പില്‍ അനിത പുല്ലയിലിന് പങ്ക് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മോന്‍സന്‍ കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡി സാവകാശം തേടി. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പുരോഗമിക്കുന്നത്. വിവരങ്ങള്‍ കൈമാറാന്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മടിക്കുന്നുവെന്ന് നേരത്തെ ഇഡി വെളിപ്പെടുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....