ഓര്‍ത്തഡോക്‌സ് സഭ, കാതോലിക്കാ തിരഞ്ഞെടുപ്പ് ; ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ തിരഞ്ഞെടുപ്പ് 1934 ലെ ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച്‌ നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിറവം സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ.എ ജോണ്‍, ബിജു കെ വറുഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം ഇരുപതിലേക്കു മാറ്റി. എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് ചെന്നിട്ടില്ലെന്നും അവരെ കേള്‍ക്കാതെ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്, ഹര്‍ജിയിലെ അന്തിമ വിധിക്കു വിധേയമാക്കണമെന്ന ആവശ്യം കോടതി തള്ളി.

മലങ്കര അസോസിയേഷന്‍ പ്രസിഡന്റ്, സഭാ സിനഡ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് യാക്കോബായക്കാരായ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. സുറിയാനി സഭയുടെ മേലധ്യക്ഷന്‍ അന്തോഖ്യാപാത്രിയാര്‍ക്കീസാണെന്ന് 1934 ഭരണഘടനയില്‍ പറയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് പാത്രിയാര്‍ക്കീസിനെ ക്ഷണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരം കാതോലിക്കാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയില്‍ നിര്‍ദേശിക്കുന്നുണ്ടെന്നും പാത്രിയാര്‍ക്കീസിനെ ക്ഷണിക്കാത്തത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...