കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കുന്നു ; നിലപാട് തുടര്‍ന്നാല്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. കോതമംഗലം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അതേസമയം തെരഞ്ഞെടുപ്പ്, ശബരിമല തീര്‍ഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുത്ത് കൈമാറാന്‍ പോലീസ് സേനയുടെ കുറവുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തേയും കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും അത് അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ അറിയാമെന്നും കോടതി പറഞ്ഞു. വിഷത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നാളെ കോടതിയില്‍ ഹാജരാവണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...