എംബിബിഎസ് പരീക്ഷ എഴുതാനാകാതെപോയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കണം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അവസാനവര്‍ഷ എംബിബിഎസ് പരീക്ഷ എഴുതാനാകാതെപോയ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ ബാച്ചിനൊപ്പം സെപ്റ്റംബര്‍ 19നോ പരീക്ഷാ ബോര്‍ഡ് തീരുമാനിക്കുന്ന തീയതി പ്രകാരമോ പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്ന പരിശീലനത്തിനായി ജൂനിയര്‍ ബാച്ചില്‍ ചേരാനോ പ്രത്യേക ബാച്ച്‌ രൂപീകരിക്കാനോ കോളജുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആരോഗ്യ സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 19 നുള്ള പരീക്ഷ നേരത്തെയാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും അവരുടെ പരാതികളും പരിഗണിക്കാന്‍ പരീക്ഷാ ബോര്‍ഡ് യോഗം വിളിക്കണം. കോളജുകളുടെ അഭിപ്രായവും പരീക്ഷാ ബോര്‍ഡ് തേടണം. ഒരുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ നിര്‍ദേശിച്ചു.

പരീക്ഷയെഴുതാന്‍ തയാറായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കോടതി പറഞ്ഞു. പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരണമെന്നും പരീക്ഷയെഴുതാന്‍ തയാറായ വിദ്യാര്‍ഥികള്‍ ഭയമില്ലാതെ പരീക്ഷയെഴുതുന്നുവെന്നു സര്‍വകലാശാലയും മെഡിക്കല്‍ കോളജുകളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളിയെങ്കിലും പ്രിന്‍സിപ്പല്‍മാരുടെ അഭിപ്രായം ആരാഞ്ഞശേഷം സര്‍വകലാശാല വിദ്യാര്‍ഥികളുടെ പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ കൂടുന്ന പരീക്ഷാ ബോര്‍ഡിനു മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും പരീക്ഷയെഴുതാതിരുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍വകലാശാലാ അഭിഭാഷകന്‍ അറിയിച്ചതു കോടതി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...