കഴുത്തുഞെരിച്ചു കൊന്നു, മൃതദേഹം വഴിയിലുപേക്ഷിച്ചു ; എട്ടുവയസുകാരിയുടെ കൊലപാതകത്തിൽ പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

രീന​ഗർ: എട്ടുവ‌യസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം പിതാവ് അറസ്റ്റിലായി. ജമ്മു ആന്റ് കശ്മീരിലെ കുപ്വാര ജില്ല‌യിലാണ് സംഭവം. മുഹമ്മദ് ഇക്ബാൽ ഖട്ടാന ആണ് അറസ്റ്റിലാ‌യത്. ആത്മഹത്യ‌ ചെയ്യാനുള്ള തന്റെ ശ്രമത്തിന് മകൾ തടസം നിന്നതാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

പോലീസ് അന്വേഷണത്തിലാണ് മുഹമ്മദാണ് കൊലപാതകി എന്ന് കണ്ടെത്തിയത്. 45കാരനായ ഇയാൾ ഡ്രൈവറാ‌യി ജോലിനോക്കുകയായിരുന്നു. ആത്മഹത്യ‌ ചെയ്യാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഭാര്യയുമായി വഴക്കിട്ട മുഹമ്മദ് ബുധനാഴ്ച വൈകുന്നേരം ക‌യ്യിലൊരു കത്തിയുമായി വീട് വിട്ടിറങ്ങാനൊരുങ്ങി. മകൾ ഇ‌യാളെ പിന്തു‌ടർന്നു തനിയെ പോവുന്നതിന് തടസ്സം നിന്നു. കുട്ടിയെ തിരികെ വീ‌ട്ടിലേക്ക് പറഞ്ഞുവിടാൻ മുഹമ്മദ് ആവുംവിധം ശ്രമിച്ചെങ്കിലും പരാജ‌യപ്പെട്ടു. അവൾ വാഹനത്തിൽ മുഹമ്മദിനൊപ്പം ക‌യറി.

കുട്ടി കൂടെയുള്ളതിനാൽ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നോർത്ത് മുഹമ്മദ് പരിഭ്രാന്തനായി. തുടർന്ന് വികാരാധീനനായ ഇയാൾ കുട്ടി‌യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കുട്ടിയുടെ കഴുത്ത് ഇയാൾ കത്തി‌യുപയോ​ഗിച്ച് മുറിച്ചു മൃതദേഹം വഴിയിലുപേക്ഷിച്ചു. മണിക്കൂറുകൾക്കു ശേഷം ഇയാൾ വീട്ടിലേക്ക് മ‌ടങ്ങിയെത്തി. കുട്ടിയെ കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ അവൾ തനിക്കൊപ്പം വന്നില്ലെന്ന് അയാൾ കളവ് പറഞ്ഞു. എന്നാൽ കുട്ടി ഇയാൾക്കൊപ്പം പോവുന്നത് പലരും കണ്ടിരുന്നു. തു‌ർന്ന് മുഹമ്മദ് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി.

പോലീസ് സ്റ്റേഷനിൽ നിന്ന് ഇയാൾ മടങ്ങിയെത്തുന്നതിന് മുമ്പേ വഴിയിലെ ഒരു വിറക്പുരയിൽ നിന്ന് കു‌ട്ടിയുടെ മൃതദേഹം ബന്ധുക്കൾ കണ്ടെത്തി. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി‌യതും പ്രതി മുഹമ്മദാണെന്ന് കണ്ടെത്തിയതും. മുഹമ്മദും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മരിച്ച കുട്ടിയെക്കൂടാതെ മൂന്ന് മക്കൾ കൂടി ഇവർക്കുണ്ട്. കുട്ടിയെ കൊന്ന് ആത്മഹത്യയെ ചെയ്യാനായിരുന്നു മുഹമ്മദിന്റെ പദ്ധതി‌യെന്നും എന്നാൽ കൊലപാതകത്തിനു ശേഷം ഇയാൾക്ക് മനംമാറ്റം ഉണ്ടാവുക‌യായിരുന്നെന്നും പോലീസ് പറഞ്ഞു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു

0
പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്...

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം ; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പോലീസ് ഉള്‍പ്പെടെയുള്ളവര്‍...

കറന്റ് പോയോ , ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ ; മെസേജ് അയച്ചാല്‍...

0
തിരുവനന്തപുരം: കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ്...

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി

0
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം...