മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ച പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത്‌ യൂണിയൻ സ്കൂളിലെ പ്രധാന അധ്യാപിക എസ് മല്ലികയെയാണ് സസ്പെൻഡ്‌ ചെയ്തത്. ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്കൂളുകളിൽ രാഷ്ട്രീയ പരിപാടികൾ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിരുന്നതാണ്. സ്കൂളിലെ എല്ലാ വിദ്യാർഥികളെയും ഈ പരിപാടി കാണാൻ പ്രധാനാധ്യാപിക നിർബന്ധിച്ചതായി പറയപ്പെടുന്നു. സ്കൂളിൽ രാഷ്ട്രീയ പരിപാടികൾ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ജില്ലയിലുടനീളം വൈറലാവുകയും, വിവരം കരൂർ ഡി.ഇ.ഒ. (DEO) എ. ഷൺമുഖവേലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു, തുടർന്ന് അദ്ദേഹം വകുപ്പുതല അന്വേഷണം നടത്തുകയും പ്രധാനാധ്യാപിക മല്ലികയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിറക്കുകയുമായിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയ് ആദ്യമായിട്ടാണ് കരൂരിൽ എത്തുന്നത്. കരൂരിൽ പൊതുവേദിയിൽ സിനിമാസ്റ്റൈലിൽ രാഷ്ട്രീയം പറഞ്ഞ വിജയ്,കളക്ട്രേറ്റിൽ കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ജോലിയുടെ രേഖകളും കൈമാറി.തിരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...