ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ രണ്ടാംഘട്ടം മേയ് 31 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 മെയ് 31 ന് ആരംഭിക്കും. ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപന തലത്തില്‍ ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും നടത്തും. പുകവലിക്കെതിരെ ബോധവല്‍ക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ രണ്ടാംഘട്ടത്തില്‍ പുരുഷന്‍മാരില്‍ കൂടുതല്‍ കണ്ടു വരുന്ന വദന,വന്‍കുടല്‍ അര്‍ബുദം എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

പുകയിലക്കെതിരെ ബോധവല്‍ക്കരണം, പുകയിലനിയന്ത്രണ നിയമം 2003 നടപ്പാക്കല്‍, വദനാര്‍ബുദ സ്‌ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, പുകയിലരഹിത വിദ്യാലയങ്ങള്‍, ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാനഘടകങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹായത്തോടെ സംയുക്ത പരിശോധന നടത്തും. ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ മേയ് 30ന് നടക്കുന്ന യോഗത്തില്‍ കാമ്പയിനോടനുബന്ധിച്ച് തയ്യാറാക്കിയ ബോധവല്‍ക്കരണ ബോര്‍ഡുകളുടെ പ്രകാശനം നടത്തും. ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍, ഡോക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...