കറികളില്‍ കായം ചേര്‍ത്തോളൂ ; കാരണമുണ്ട്…

For full experience, Download our mobile application:
Get it on Google Play

കായം എന്നാല്‍ നമുക്ക് മലയാളികള്‍ക്ക് വളരെ സുപരിചിതമായിട്ടുള്ളൊരു ചേരുവയാണ്. സാമ്പാറും രസവും പോലെ മലയാളികളുടെ പല ഇഷ്ടരുചികളിലെയും ചേരുവ കൂടിയാണ് കായം. കായം വെറുമൊരു ചേരുവ, അല്ലെങ്കില്‍ രുചിക്കോ മണത്തിനോ വേണ്ടി മാത്രം കറിയില്‍ ചേര്‍ക്കുന്ന ഘടകം എന്നതിനെക്കാളേറെ ഇതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. അത്തരത്തില്‍ കായത്തിനുള്ള പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര.

ഒന്ന്…
കായം ദഹനപ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ആല്‍ക്കലൈന്‍ ആയതിനാല്‍ ഇത് അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. അതായത് ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു.

രണ്ട്…
ആര്‍ത്തവസംബന്ധമായ വേദന, ആര്‍ത്തവക്രമം തെറ്റുന്നത് എന്നിവ പരിഹരിക്കുന്നതിനും കായം സഹായകമാണ്. കായത്തില്‍ അതിന് ആവശ്യമായിട്ടുള്ള ചില ‘ആന്‍റി – ഇൻഫ്ളമേറ്ററി’ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്…
രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആവശ്യമാണ്. ഇത് ഉത്പാദിപ്പിക്കുന്നതോ പാന്‍ക്രിയാസ് എന്ന അവയവവും ആണ്. പാന്‍ക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാന്‍ കായത്തിന് സാധ്യമാണ്. ഇതുമൂലം ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്താനും സാധിക്കുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ കറികളില്‍ കായം ചേര്‍ത്ത് തന്നെ കഴിച്ച് ശീലിക്കാം. സാമ്പാറിലും രസത്തിലും മാത്രമല്ല, വെണ്ടയ്ക്ക- വഴുതനങ്ങ എന്നിവയെല്ലാം കൊണ്ടുള്ള കറികളിലും പരിപ്പ് പോലുള്ള പയറുവര്‍ഗങ്ങളിലും മസാല വിഭവങ്ങളിലുമെല്ലാം കായം ചേര്‍ക്കാവുന്നതാണ്. അതുപോലെ തന്നെ തക്കാളിച്ചോറ്, ലെമണ്‍ റൈസ് പോലുള്ള വിഭവങ്ങളിലും കായം ചേര്‍ക്കാം. വളരെ മിതമായ അളവില്‍ മാത്രം ഇത് ചേര്‍ത്താല്‍ മതിയാകും. അല്ലാത്തപക്ഷം രുചിയില്‍ വലിയ വ്യത്യാസം വന്നേക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...