നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ

For full experience, Download our mobile application:
Get it on Google Play

ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവൻ കാരണമാകുന്നു.

അരക്കെട്ടിന് വേദന, അരക്കെട്ടിൽ നീർക്കെട്ട് , അരക്കെട്ടിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ കാലുകൾക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം നടുവേദനയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാൽ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിർദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകൾ കഴിക്കുന്നതും സഹായിക്കും. കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും.

കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകൾ ഉപയോഗിക്കുന്നത് സഹായിക്കും. നട്ടെല്ല് നിവർന്ന് വേണം ജോലി ചെയ്യുക. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരുന്ന് ജോലി ചെയ്യുന്നവരിൽ സാധാരണ കണ്ട് വരുന്ന നടുവേദനയ്ക്ക് പരിഹാരമാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...