സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കനത്ത മൂടൽ മഞ്ഞ്

For full experience, Download our mobile application:
Get it on Google Play

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ പ്രഭാതങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നു. ബുധനാഴ്​ച രാവിലെയുണ്ടായ മൂടൽ മഞ്ഞ്​ നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങിയവരുടെ കാഴ്ച്ചയെ ബാധിച്ചു. റോഡുകളിൽ മുമ്പിൽ പോകുന്ന വാഹനങ്ങൾ പോലും ശരിയായ രീതിയിൽ കാണാൻ കഴിയാത്തതിനാൽ ഫോഗ് ലൈറ്റ് ഉപയോഗിച്ച് വളരെ പതുക്കെയായിരുന്നു യാത്ര. ദഹ്റാൻ-ജുബൈൽ ഹൈവേയിലും കനത്ത ട്രാഫിക് അനുഭവപ്പെട്ടു. കനത്ത മൂടൽ മഞ്ഞ് കാരണം ജുബൈൽ-ദമ്മാം ഹൈവെയിൽ നിരവധി വാഹനങ്ങൾ ഒരേ സമയം കൂട്ടിയിടിച്ചു.

തണുപ്പ് കാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരത്തിലുള്ള മൂടൽ മഞ്ഞ് എത്തുന്നത്. കാൽനട യാത്രക്കാരും സൈക്കിളുകൾ ഉപയോഗിക്കുന്നവരും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം കിഴക്കൻ മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജുബൈൽ, ഖോബാർ, ദമ്മാം, ദഹ്‌റാൻ, ഖത്വീഫ്, റാസ് തനൂറാ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്ന്​ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. എല്ലാവരും ജാഗ്രത പാലിക്കാനും ട്രാഫിക് സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജി അഭ്യർഥിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...