കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം ; സംസ്ഥാനത്ത് മരണം രണ്ടായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയും കാറ്റും വീശിയടിച്ചത്. ശക്തമായ കാറ്റില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു. കൊട്ടാരക്കരയിലും ആയൂരിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കനത്ത മഴയില്‍ പൊലിക്കോട് പെട്രോള്‍ പമ്പിന്റെ മേല്‍ക്കുര തകര്‍ന്നു. പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണതുള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേല്‍ക്കൂരയും മഴയില്‍ തകര്‍ന്നു. ആയൂരില്‍ കശുവണ്ടി ഫാക്ടറിയുടെ മേല്‍കൂര പറന്ന് സമീപത്തെ വീട്ടില്‍ പതിക്കുകയും ചെയ്തു.

അടൂര്‍ ചൂരക്കോട് സ്‌കൂട്ടറിന് മുകളില്‍ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരം വീണ് വൃദ്ധയുമാണ് മരിച്ചത്. അടൂരിന് സമീപമാണ് യുവാവിന്റെ ദേഹത്ത് മരം വീണത്. നെല്ലിമുകള്‍ സ്വദേശി മനു മോഹന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. അടൂരില്‍ പലയിടത്തും ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരം വീണാണ് വൃദ്ധ മരിച്ചത്. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലും ശക്തമായ മഴ ; പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു

0
ആലപ്പുഴ : ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക...

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും കേസ് പിൻവലിച്ചില്ല ; സംസ്ഥാന സർക്കാരിനെതിരെ 15 വയസ്സുകാരിയുടെ കുടുംബം

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഒരുകൂട്ടം...

18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി...