ശക്തമായമഴ ; കോട്ടയം നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തുടര്‍ച്ചയായ മഴയില്‍ കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. ബേക്കറി ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിനു സമീപമുള്ള പോക്കറ്റ് റോഡ് നാഗന്പടം ഇന്‍ഡോര്‍ സ്റ്റേഡിയം റോഡ്, എസ്‌എച്ച്‌ മൗണ്ട് റോഡ്, കെഎസ്‌ആര്‍ടിസി – കല്യാണ്‍ റോഡ്, വടവാതൂര്‍, താന്നിക്കല്‍പ്പടി, സംക്രാന്തി – പൂവത്തുംമൂട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.

ബേക്കര്‍ ജംഗ്ഷനില്‍ കോളജ് റോഡില്‍നിന്ന് എംസി റോഡിലേക്കുള്ള പോക്കറ്റ് റോഡില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. ഇതു വഴി കാല്‍നടയാത്രക്കാര്‍ക്കും നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. മാലിന്യങ്ങളും മറ്റും നിറഞ്ഞ റോഡരികിലെ ഓടകള്‍ക്ക് മൂടിയില്ലാത്തതും മഴക്കാല പൂര്‍വ്വ ശുചീകരണം യഥാസമയം നടപ്പിലാക്കാത്തതുമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്.

നാഗന്പടം മുനിസിപ്പല്‍ പാര്‍ക്കിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും മുന്‍വശത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. മുട്ടൊപ്പം വെള്ളമാണ് ഇവിടെയുണ്ടായത്. റോഡിന് സമീപത്തെ ഓട നിറഞ്ഞ് മലിനജലം റോഡിലേക്ക് കടന്ന് വെള്ളപ്പൊക്കത്തിന് സമാനമായി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കം വെള്ളത്തില്‍ മുങ്ങി.

നാഗമ്പടം ട്രാഫിക് ഐലന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡും വെള്ളത്തില്‍ മുങ്ങി. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നുള്ള ചെളിനിറഞ്ഞ വെള്ളം കല്യാണ്‍ റോഡിലൂടെ മാര്‍ക്കറ്റ് റോഡുവരെ നീണ്ടു. ഇവിടെയും ചെളിനിറഞ്ഞ വെള്ളക്കെട്ടാണു രൂപപ്പെട്ടത്. നാഗമ്പടം എസ്‌എച്ച്‌ മൗണ്ട് റോഡില്‍, ഫെഡറല്‍ ബാങ്കിന് മുന്‍വശത്ത് വലിയതോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വടവാതൂര്‍, താന്നിക്കല്‍പ്പടി റോഡിലും മൂടിയില്ലാത്ത ഓടകവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വലിയ വാഹനങ്ങള്‍ കടന്നുപോകുന്‌പോള്‍, കാല്‍നടയാത്രികരുടെ ദേഹത്തേയ്ക്കും ഇരുചക്രവാഹനയാത്രികരുടെ ദേഹത്തേയ്ക്കും മലിനജലം വീഴുന്നതിനും ഇടയാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...