കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ മിന്നല്‍ ചുഴലി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ഏതാനും നിമിഷം മാത്രം നീണ്ട കാറ്റില്‍ ഏതാനും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയതടക്കം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാറ്റടിച്ചത്. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഈ പ്രദേശത്ത് ചുഴലിയടിച്ചിരുന്നു. അന്നും ഏറെ നാശനഷ്ടമുണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കവുങ്ങും ജാതിയുമടക്കം നിരവധി ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്.

വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്. കഴിഞ്ഞദിവസം കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ദേവി ഏജന്‍സീസ് വീട്ടുവളപ്പിലെ റിലയന്‍സ് ഷോപ്പില്‍ നിന്ന് വലിയ ബോര്‍ഡ് ആണ് കാറ്റത്ത് വീണത്. ഇതിന് തൊട്ടുമുന്‍പുള്ള ദിവസം എംഒ റോഡില്‍ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂരയും പറന്നു വീണിരുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്നും ആയിരം സ്‌ക്വയര്‍ഫീറ്റു വരുന്ന ഇരുമ്പിന്റെ കൂറ്റന്‍ മേല്‍ക്കൂരയാണ് എംഒ റോഡിലേക്ക് പറന്നുവീണത്. ഏറ്റവും ജനത്തിരക്കേറിയ ഭാഗമായിരുന്നു ഇത്. മഴകാരണം ആളുകള്‍ ഒഴിഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...

‘കശ്മീരികളെ ജയിലിലടയ്ക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’; വന്ദേമാതര വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഒമർ

0
ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട്...