സംസ്ഥാനത്ത് ശക്തമായ മഴ, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു, ജാ​ഗ്രത പാലിക്കണമെന്ന് അറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാലവർഷമെത്തിയതോടെ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജനം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അപ്രതീക്ഷിത മഴയാണ് പെയ്യുന്നതെന്നും ഇത്ര തീവ്രമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും കൺ ട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതിക്കെടുതി ഒഴിയും വരെ റവന്യൂ ഉദ്യോഗസ്ഥർ അവധിയെടുക്കരുതെന്നും അത്യാവശ്യത്തിനല്ലാതെ ജോലിസ്ഥലം വിട്ടുപോകരുതെന്നും നിർദേശം നൽകി. തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീചചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...