വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായവുമായി പത്തനംതിട്ട നഗരസഭയുടെ ‘കരുതല്‍’ : വിളിക്കാം 9188246485

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് അവശ്യ സാധനങ്ങളും മരുന്നും വാങ്ങുന്നതിനായി പത്തനംതിട്ട നഗരസഭ മുന്‍കൈയെടുത്ത് സാധനങ്ങള്‍ വീട്ടിലെത്തിക്കാനായി ‘കരുതല്‍’ പദ്ധതി ആരംഭിച്ചു. നഗരസഭയിലെ അന്തേവാസികള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നുകളും പാകംചെയ്ത ഭക്ഷണവും വാങ്ങി വീടുകളില്‍ എത്തിക്കുന്നതിനായി ഫോണിലൂടെ ബന്ധപ്പെടാം.

ആവശ്യപ്പെട്ട സാധനങ്ങള്‍ നഗരസഭ സംവിധാനം ഉപയോഗിച്ച് വീടുകളിലെത്തിച്ചു ബില്ലുകള്‍ നല്‍കും. ബില്ലിന്റെ തുകമാത്രം നല്‍കിയാല്‍ മതിയാകും. സര്‍വീസ് ചാര്‍ജ് ബാധകമല്ല. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ആയിരിക്കും പരമാവധി ഉപയോഗപ്പെടുത്തുക. അത്യാവശ്യഘട്ടത്തില്‍ മാത്രമാകും പണം സ്വീകരിക്കുക. ആരോഗ്യവകുപ്പിന്റെ എല്ലാനിര്‍ദേശങ്ങളും പാലിച്ചുമാത്രമേ വീടുകളിലെത്തുകയുള്ളൂ. മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍ നല്‍കിയ കുറിപ്പടികള്‍ വാട്സ്ആപ്പ് മുഖേന നല്‍കണം. കുറിപ്പടിയില്ലാതെ മരുന്നുകള്‍ എത്തിക്കുന്നതല്ല. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ അവശ്യസേവനങ്ങള്‍ക്ക് അതത് വാര്‍ഡിലെ ആശാ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ റോസ്‌ലിന്‍ സന്തോഷ് അറിയിച്ചു. നഗരസഭയിലെ കോവിഡ് മാനേജ്മെന്റ് സെല്‍ കോണ്‍ടാക്ട് നമ്പര്‍: 9188246485

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...