എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സാമുദായിക പരിഗണന വെച്ചാണെന്ന് ഹൈബി ഈഡന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സാമുദായിക പരിഗണന വെച്ചാണെന്ന് ഹൈബി ഈഡന്‍ എംപി. അരുണ്‍കുമാറിനെ മാറ്റിയതിലൂടെ അതാണ് വ്യക്തമാകുന്നത്. ചര്‍ച്ചികളിലുള്‍പ്പെടെ സിപിഐ എമ്മിന്റെ മുഖമായിരുന്നു അരുണ്‍ എന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഒരു യുവജന രാഷ്ട്രീയ പ്രവര്‍ത്തകനെ അതും ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സിപിഐ എമ്മിനെ പ്രതിരോധിക്കുന്ന ഒരാളെ മാറ്റിയത് എന്നതില്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടുള്ള ആളുകളെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എല്ലാവരേയും പോയി കാണുക തന്നെ വേണം. തന്റെ അഭിപ്രായം തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു വ്യക്തിയെന്ന നിലയില്‍ അതാണ്. എല്ലാ സമുദായിക സംഘടനയുടെയും നേതാക്കളെ പോയി കാണുന്നതില്‍ തെറ്റില്ലെന്നും ഹൈബി പറഞ്ഞു.

പ്രചാരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. ‌ സഭാ ബന്ധത്തെ ചൊല്ലിയുള്ള ഇടത് സ്ഥാനാര്‍ത്ഥിയുടെ വിവാദം തുടരാനാണ് സാധ്യത. സിപിഎം നേതാക്കള്‍ സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് പറയുമ്പോഴും ബാഹ്യ ഇടപെടല്‍ സ്ഥാനര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായെന്ന് ആരോപണം യുഡിഎഫ് ആവര്‍ത്തിക്കും. സഭ നേതൃത്വം ഇന്നലെ കര്‍ദിനാളിന്റെ നോമിനി അല്ലെന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍ കര്‍ദിനാള്‍ വിരുദ്ധ പക്ഷം ശ്രമിക്കുന്നത് ജോ ജോസഫ് -സഭ ബന്ധം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ്. അതേസമയം ഇന്നോ നാളെയോ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. മുന്‍തൂക്കം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്റെ പേരിനാണ്. കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത് രാധാകൃഷ്ണന്‍, സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ എന്നീ പേരുകള്‍ അടങ്ങിയ പട്ടികയാണ് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...