അരിക്കൊമ്പൻ മിഷനിൽ ഹൈക്കോടതി തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അക്രമകാരിയായ അരിക്കൊമ്പൻ ആനയെ പിടികൂടുന്നതിനുള്ള ഹൈക്കോടതി തീരുമാനം ഇന്ന്. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി ഉച്ചക്ക് 1.45-ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരി​ഗണിക്കുക. അരിക്കൊമ്പനെ പിടികൂടേണ്ടതിന്റെ ആവശ്യകതയും മിഷനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുമാണ് കോടതി വിലയിരുത്തുന്നത്.മൃ​ഗ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിനൊപ്പം തിരുവനന്തപുരത്തെ മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയും കോടതി ഇന്ന് പരി​ഗണിക്കും. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

വിധി അനുകൂലമല്ലെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.നിലവിൽ ദൗത്യമേഖലയായ സിമന്റ് പാലത്തിന് സമീപത്താണ് അരിക്കൊമ്പനുള്ളത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മോക്ഡ്രിൽ ഒഴിവാക്കിയിരുന്നു. ആനയുടെ നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആർടി സംഘവും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. കോടതി വിധി അനുകൂലമാണെങ്കിൽ അരിക്കൊമ്പനെ നാളെത്തന്നെ പിടികൂടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...