തിരുവനന്തപുരം : കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാക്കുന്നതാണെന്ന് കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്നും കള്ളപ്പണം വെളിപ്പിക്കലും സ്വര്‍ണക്കടത്തുമാണ് ഓഫീസില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും ഓരോ വികസന പദ്ധതിയുടെയും കാര്യങ്ങള്‍ അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഹൈടെക് സ്‌കൂള്‍ പദ്ധതിയിലും അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.