താപനില ഉയരുന്നു : വേനലെത്തും മുന്‍പ് കേരളം വിയര്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയ പ്രവചനം ശരിയായി, മകരമാസക്കുളിരും പുലരിത്തൂമഞ്ഞുമെല്ലാം കേരളത്തില്‍ ഇക്കുറി പാട്ടിലും കവിതയിലും ഒതുങ്ങുകയാണ്. പതിവിന് വിപരീതമായി സംസ്ഥാനത്ത് ഡിസംബറിലും ജനുവരിയിലും തണുപ്പ് നന്നേ കുറഞ്ഞു. പകല്‍ സമയം പല ജില്ലകളിലും ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ താപനിലയാകട്ടെ ശരാശരി 22 മുതല്‍ 24 ഡിഗ്രി വരെ എത്തി നില്‍ക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തരംഗത്തിലെ മാറ്റമാണ് കാലാവസ്ഥ വ്യതിയാനത്തിന് വഴി വെച്ചതെന്നാണ് വിലയിരുത്തല്‍. അന്തരീക്ഷ മര്‍ദ്ദം ഉയര്‍ന്നു നില്‍ക്കുകയാണ്. ഈര്‍പ്പവും മേഘവും കുറവായതിനാല്‍ സൂര്യതാപം നേരിട്ട് പതിക്കുന്നതും താപനില കൂടാന്‍ കാരണമാകുന്നു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത്തവണ സംസ്ഥാനത്ത് വേനല്‍ക്കാലവും കടുത്തേക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...